ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തും

ചൊവ്വ, 10 മെയ് 2022 (09:02 IST)
ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ജഴ്‌സിയിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഹാര്‍ദിക്കിന് ഗുണമായത്. ഐപിഎല്ലിന് ശേഷം വരുന്ന പരമ്പരകളില്‍ ഹാര്‍ദിക്ക് ടീമിന്റെ ഭാഗമാകും. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യ തന്നെയായിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആറാം ബൗളര്‍ എന്ന നിലയില്‍ ഹാര്‍ദിക്കിനെ ഉപയോഗിക്കാന്‍ പറ്റിയാല്‍ പിന്നെ മറ്റൊരു ഓള്‍റൗണ്ടര്‍ ഓപ്ഷന്‍ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് ബിസിസിഐ നേതൃത്വത്തിന്റേയും സെലക്ടര്‍മാരുടേയും നിലപാട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍