ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും മികച്ച പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്‌തത്. തുടര്‍ന്നാണ് ഭാജിയെ തള്ളിപ്പറഞ്ഞ് ടെസ്‌റ്റ് നായകന്‍ രംഗത്തെത്തിയത്.
പന്തില്‍ എത്രത്തോളം വൈവിധ്യം കൊണ്ടുവരാന്‍ കഴിയുമെന്നതിനേ ആശ്രയിച്ചാകും വിക്കറ്റുകള്‍ നേടുന്നത്. പിച്ചില്‍ നിന്ന് എത്രത്തോളം ടേണ്‍ ലഭിച്ചാലും മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിച്ചില്ലെങ്കില്‍ വിക്കറ്റ് ലഭ്യമാകില്ല. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ വട്ടം കറക്കിയ സ്പിന്നര്‍മാര്‍ തന്നെയാണ് ഇപ്പോഴും അവരുടെ കൂടെയുള്ളത്. ഇപ്പോള്‍ അവര്‍ക്ക് എന്തുകൊണ്ട് വിക്കറ്റ് നേടാന്‍ സാധിക്കുന്നില്ലെന്നും കോഹ്‌ലി ചോദിച്ചു.