ധോണിക്കെതിരെ ബീമർ എറിഞ്ഞത് മനപൂർവ്വം: വെളിപ്പെടുത്തലുമായി ഷൊയേബ് അക്തർ

Webdunia
ശനി, 8 ഓഗസ്റ്റ് 2020 (15:56 IST)
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിക്കെതിരെ താൻ  ബീമർ എറിഞ്ഞത് മനപൂർവമായിരുന്നുവെന്ന് ഷൊയേബ് അക്തർ. കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അക്തറിന്റെ വെളിപ്പെടുത്തൽ.
 
2006ൽ പാകിസ്ഥാനിലെ ഫൈസലാബാദിൽ വെച്ച് നടന്ന മത്സരത്തിനിടെയാണ് അക്തർ ധോണിക്കെതിരെ മനപൂർവം ബീമർ എറിഞ്ഞത്.ഫൈസലാബാദിൽ 8-9 ഓവറുകളുള്ള അതിവേഗ സ്പെല്ലാണ് ഞാൻ എറിഞ്ഞത്. ധോണി സെഞ്ചുറി നേടിയ മത്സരമായിരുന്നു അത്. അന്ന് ഞാൻ മനപൂർവമാണ് ബീമറെറിഞ്ഞത്. അതിന് ഞാൻ പിന്നീട് ക്ഷമ ചോദിച്ചു. അക്തർ പറഞ്ഞു.കരിയറിൽ അന്നാദ്യമായാണ് മനപൂർവം ബീമർ എറിഞ്ഞത്. അന്ന് ഞാൻ എത്ര വേഗത്തിലെറിഞ്ഞാലും ധോണി അതെല്ലാം അടിച്ചുമാറ്റി. ഞാൻ അന്ന് തീർത്തും അസ്വസ്ഥനായിരുന്നു അക്തർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article