ധോണി,സംഗക്കാര,മക്കല്ലം: മികച്ച താരത്തെ തെരഞ്ഞെടുത്ത് ഗിൽക്രിസ്റ്റ്

വ്യാഴം, 6 ഓഗസ്റ്റ് 2020 (08:41 IST)
കുമാർ സംഗക്കാര,മാർക്ക് ബൗച്ചർ,മക്കല്ലം തുടങ്ങി സമകാലീനരായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരേക്കാൾ മുകളിലാണ് മുൻ ഇന്ത്യൻ നായകൻ ധോണിയുടെ സ്ഥാനമെന്ന് ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുണ്ടാക്കിയ സ്വാധീനം എക്കാലത്തും നിലനിൽക്കുമെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.
 
കോടികണക്കിന് ഇന്ത്യൻ ആരാധകരുള്ള ഒരു താരത്തെ പറ്റിയാണ് ഞാൻ പറയുന്നത്. ധോണിക്ക് ശേഷം മാത്രമെ മറ്റു താരങ്ങൾ വരുന്നുള്ളു.ബൗച്ചര്‍ക്ക് കണ്ണിന് പരിക്കേറ്റ് പകുതിവഴിയില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും അദ്ദേഹവും മഹാനായ താരമാണെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.കോടികണക്കിന് ആരാധകരുടെ പ്രതീക്ഷയുമായി കളിക്കളത്തിൽ നിൽക്കുമ്പോഴും ശാന്തനായി നിൽക്കാനുള്ള ധോണിയുടെ കഴിവ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തനാക്കുന്നുവെന്നും ഗില്ലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍