ഇംഗ്ലണ്ട് ഓപ്പണർമാരുടെ പരാജയമാണ് പരമ്പരയിൽ ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചത്. ഓപ്പണർമാരയെത്തിയ മൂന്ന് താരങ്ങളും പൂർണ പരാജയമായിരുന്നു. ഇപ്പോളിതാ ഇംഗ്ലണ്ട് ഓപ്പണർമാരെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസതാരം ഗ്രഹാം ഗൂച്ച്. മുൻ ഇംഗ്ലണ്ട് നായകനും ഇതിഹാസതാരവുമായിരുന്ന അലിസ്റ്റർ കുക്കിനെ ഓപ്പണിങിൽ തിരികെ വിളിക്കേണ്ട സ്ഥിതിയാണ് നിലവിലെന്ന് ഗ്രഹാം ഗൂച്ച് പരിഹസിച്ചു.
താരങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്. പരിശ്രമത്തിന്റെ കുറവല്ല അവർക്കുള്ളത്. മറിച്ച് മനോഭാവം,സാങ്കേതിക തികവ്,അറിവ്,ഏകാഗ്രത എന്നിവയെല്ലാം പ്രധാനമാണ്. പ്രത്യേകിച്ചും ഒരു ഓപ്പണിങ് ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് മതി നിങ്ങളുടെ ആ ദിവസത്തിന്റെ അവസാനം കുറിക്കാൻ ഗൂച്ച് പറഞ്ഞു.