വീണ്ടും ഇന്ത്യൻ ക്യാപ് അണിയുന്നതിന്റെ സന്തോഷം ഗംഭീർ ആരാധകരോട് പങ്കുവെക്കുകയും ചെയ്തു. ഈഡന്‍ ഞാന്‍ വരികയാണ്, മനസ്സ് നിറയെ സ്വപ്‌നങ്ങളും പേറി ‘ എന്നായിരുന്നു ഗംഭീറിന്റെ വികാരഭരിതമായ ട്വീറ്റ്. തിരിച്ച് വരവിന് അവസരം ഒരുക്കിയ ബിസിസിഐയ്ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയാനും താരം മറന്നില്ല. ബാറ്റിംഗിലെ സ്ഥിരതപോലെ തന്നെ ക്രിക്കറ്റിനോടുള്ള ഗംഭീറിന്റെ അടങ്ങാത്ത അഭിനിവേശവും ആരാധകരെ അദ്ദേഹത്തോട് അടുപ്പിക്കുകയായിരുന്നു.