ഇന്ത്യയ്ക്ക് മാറ്റമൊന്നുമില്ല, കോലിയേയും രോഹിത്തിനെയും വീഴ്ഠിയാൽ പകുതി കഴിഞ്ഞു: അഫ്ഗാൻ മുൻ നായകൻ

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (18:16 IST)
വിരാട് കോലിയേയും രോഹിത് ശർമയേയും വീഴ്ത്തിയാൽ തന്നെ ഇന്ത്യൻ ബാറ്റിങ്ങിൻ്റെ പകുതി കഴിയുമെന്ന് മുൻ അഫ്ഗാൻ നായകൻ അസ്ഗർ അഫ്ഗാൻ. വിരാട് കോലിയെ തുടക്കത്തിൽ തന്നെ പുറത്താക്കിയില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്നും താരം പറഞ്ഞു.
 
ഇന്ത്യക്കെതിരെ ഞങ്ങൾ കളിക്കുമ്പോൾ എല്ലായ്പോഴും പറയുന്ന കാര്യമുണ്ട്. കോലിയേയും രോഹിത്തിനെയും ആദ്യം തന്നെ പുറത്താക്കണം. ഇവർ രണ്ടുപേരും പോയാൽ തന്നെ ഇന്ത്യൻ ബാറ്റിങ് പകുതി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഞങ്ങളുടെ എല്ലാ പദ്ധതിയും എക്കാലത്തും ഇവരെ ചുറ്റിപറ്റിയാണ്. ഇരുവരെയും തുടക്കത്തിലെ പുറത്താക്കിയാല്‍ തന്നെ ഏകദിനങ്ങളിലാണെങ്കില്‍ ഇന്ത്യ 100-120 റണ്‍സും ടി20 യിലാണെങ്കില്‍ 60-70 റണ്‍സും കുറച്ചായിരിക്കും സ്കോർ ചെയ്യുക എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. അസ്ഗർ പറഞ്ഞു.
 
ഏഷ്യാകപ്പിൽ രോഹിത്തും കോലിയും നന്നായി കളിച്ചിട്ടും ഇന്ത്യയ്ക്ക് അടിതെറ്റിയത് രവീന്ദ്ര ജഡേജയുടെ പരിക്ക് കാരണം ടീമിൻ്റെ സന്തുലനം തെറ്റിയത് കൊണ്ടാകാമെന്നും ഏഷ്യാകപ്പ് തോറ്റത് കൊണ്ട് ഇന്ത്യ മികച്ച ടീം അല്ലാതാകുന്നുല്ലെന്നും അസ്ഗർ അഫ്ഗാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article