വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിടപറയാമെന്നുള്ള ലങ്കൻ ബാറ്റ്സ്മാൻ ദിൽഷന്റെ മോഹവും ഇതോടെ പൊലിഞ്ഞു. വിജയലക്ഷ്യമായ 227 റൺസ് 46 ഓവറിൽ പിന്നിടാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു. 29 പന്തുകളിൽ 30 റൺസെടുത്ത ആരോൺ ഫിഞ്ചും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.