ഗംഭീർ ഒരു പോരാളിയാണ്, മുറിവേറ്റ ഇന്ത്യയെ ചെറുതായി കാണരുത്, ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് ഹസി
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീം പരിശീലകനായി ചുമതലയേറ്റ ശേഷം ഒരു റോളര്‍ കോസ്റ്റര്‍ റൈഡിലാണ് ഇന്ത്യന്‍ ടീം. ടി20 ക്രിക്കറ്റില്‍ രോഹിത്തും കോലിയും ഇല്ലാതിരുന്നിട്ട് കൂടി മറ്റ് ടീമുകള്‍ക് മേലെ ആധിപത്യം പുലര്‍ത്തുമ്പോള്‍ ടെസ്റ്റില്‍ ഏറെക്കാലത്തിന് ശേഷം സ്വന്തം മണ്ണില്‍ പരമ്പര കൈവിട്ട് ഇന്ത്യ നാണം കെട്ടിരുന്നു. ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര കൈവിട്ടെന്ന നാണക്കേടും ഗംഭീര്‍ പരിശീലകനായിരിക്കെ വന്നു ചേര്‍ന്നു.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയ്ക്കായി ഓസ്‌ട്രേലിയയിലെത്തി നില്‍ക്കെ ഇന്ത്യന്‍ ടെസ്റ്റ് ടീം അതിന്റെ ഏറ്റവും മോശം അവസ്ഥയിലാണ്. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ഇന്ത്യന്‍ ടീമിനെ ചെറുതായി കാണരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് താരമായ മൈക്ക് ഹസി. ഗംഭീര്‍ എപ്പോഴും ഒരു പോരാളിയായിരുന്നു. എപ്പോഴും വിജയത്തിന് വേണ്ടി ശ്രമിക്കുന്ന ഒരാള്‍. ഐപിഎല്ലില്‍ ഗംഭീര്‍ കോച്ചായിരുന്നപ്പോഴും നമ്മള്‍ അത് കണ്ടതാണ്. അയാള്‍ മത്സരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യന്‍ ടീമിനൊപ്പമാകുമ്പോഴും അതില്‍ മാറ്റം വരില്ലെന്ന് ഉറപ്പാണ്.