പല യുവതാരങ്ങളേക്കാള്‍ മെച്ചമാണ്; ശിഖര്‍ ധവാനെ ഏകദിന ലോകകപ്പിന് പരിഗണിക്കണമെന്ന് ആരാധകര്‍

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (15:49 IST)
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന ശിഖര്‍ ധവാനെ ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കണമെന്ന് ആരാധകര്‍. നിലവില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന പല യുവതാരങ്ങളേക്കാള്‍ ഭേദപ്പെട്ട രീതിയില്‍ ധവാന്‍ ബാറ്റ് ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണില്‍ 225 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് ധവാന്റെ കൈവശമാണ്. 
 
നിര്‍ണായക സമയത്ത് മികച്ച രീതിയില്‍ കളിക്കാന്‍ ധവാന് സാധിക്കുന്നുണ്ട്. രോഹിത് ശര്‍മയേക്കാള്‍ സ്ഥിരത പുലര്‍ത്തുന്നത് ധവാന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ബാക്കപ്പ് ബാറ്ററായി ധവാന്‍ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ചേക്കുമെന്നാണ് വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article