ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തിളങ്ങിയ യൂസ്വേന്ദ്ര ചാഹലിനെ എന്തുകൊണ്ട് കളിപ്പിച്ചെന്നും മോശം ഫോമിലായിട്ടും അക്സർ പട്ടേലിന് എന്തുകൊണ്ട് തുടർച്ചയായ അവസരങ്ങൾ നൽകിയെന്നും ആരാധകർ ചോദിക്കുന്നു. സെമിയിൽ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാൻ സാധിച്ചില്ലെന്നും ഹാർദ്ദിക്കിനെ പന്തെറിയിപ്പിക്കാൻ വൈകിയതായും ആരാധകർ വിമർശിക്കുന്നു.
ടൂർണമെൻ്റിൽ നെതർലൻഡ്സിനെതിരായ അർധസെഞ്ചുറി മാറ്റിവെച്ചാൽ ബാറ്ററെന്ന നിലയിലും രോഹിത് പൂർണ്ണ പരാജയമായിരുന്നു. നിർണായകമായ സെമി ഫൈനൽ മത്സരത്തിൽ ഓപ്പണറായി വന്ന് 28 പന്തിൽ നിന്നും വെറും 28 റൺസാണ് രോഹിത് നേടിയത്. പവർ പ്ലേ ഓവറുകൾ മുതലാക്കാതെയുള്ള ഈ മെല്ലെപ്പോക്ക് 10-15 റൺസോളം ഇന്ത്യൻ സ്കോറിൽ കുറവ് വരുത്തിയെന്നും ആരാധകർ പറയുന്നു.