“ 2020ലെ ട്വന്റി-20 ലോകകപ്പോടെ വിരമിക്കുകയാണ് തന്റെ ലക്ഷ്യം. ഇതായിരിക്കാം തന്‍റെ അവസാന വിദേശ ടൂര്‍ണമെന്റ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായിട്ട് കുട്ടി ക്രിക്കറ്റില്‍ യുവതാരങ്ങളാണ് കളിക്കുന്നത്. ഇതുമൂലം ശക്തമായ നിരയെ കളിപ്പിക്കാനായിട്ടില്ല. ഇത് അന്താരാഷ്ട്ര മത്സരങ്ങളില്‍ തളര്‍ത്തി“ - എന്നും ഡു പ്ലസി പറഞ്ഞു.
ഡിവില്ലിയേഴ്‌സ് വിരമിച്ചതിനു പിന്നാലെ മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് ഡുപ്ലസിസാണ്. എബി അപ്രതീക്ഷിതമായി കളി മതിയാക്കിയതിന്റെ ക്ഷീണം ഇപ്പോഴും പ്രോട്ടീസിനെ വലയ്‌ക്കുന്നുണ്ട്. ഇതിനു പിന്നാലെ ഡുപ്ലസി കൂടി പാഡഴിച്ചാല്‍ കനത്ത തിരിച്ചടിയാകും അവര്‍ക്കുണ്ടാകുക.