എത്രവർഷമായി ഷാക്കിബ് ഐപിഎൽ കളിക്കുന്നു, അയാൾ എങ്ങനെ പന്തെറിയുമെന്ന് കുട്ടികൾക്ക് പോലുമറിയാം, ഇന്ത്യൻ ബാറ്റർമാർക്ക് അറിയില്ല

ചൊവ്വ, 6 ഡിസം‌ബര്‍ 2022 (14:02 IST)
ബംഗ്ലാദേശുമായുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ടീമിനേറ്റ അപ്രതീക്ഷിതതോൽവിയിൽ ഇന്ത്യൻ ബാറ്റിങ് നിരയെ വിമർശിച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന വിക്കറ്റിൽ ബംഗ്ലാദേശ് താരങ്ങൾ പൊരുതിയതോടെ ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
 
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 186 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 73 റൺസെടുത്ത കെ എൽ രാഹുൽ മാത്രമായിരുന്നു ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. അഞ്ച് വിക്കറ്റുകളെടുത്ത ഷാക്കിബുൾ അൽഹസനാണ് ഇന്ത്യയെ തകർത്തത്. ഷാക്കിബ് അൽ ഹസൻ ഐപിഎല്ലിൽ കാലങ്ങളായി കളിക്കുന്ന താരമായിട്ടും ഇന്ത്യൻ ബാറ്റർമാർക്ക് ഇപ്പോഴും അദ്ദേഹത്തെ കളിക്കാനറിയില്ല എന്നാണ് ഡാനിഷ് കനേരിയയുടെ വിമർശനം.
 
പിറ്റ് ചെയ്ത ശേഷം എല്ലായ്പ്പോഴും അകത്തേക്ക് വരുനതാണ് ഷാക്കിബിൻ്റെ ബോളുകൾ. ഇപ്പോഴും അതിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല. കുട്ടികൾക്ക് പോലും ഇക്കാര്യമറിയാം. പക്ഷേ ഇന്ത്യൻ ബാറ്റർമാർക്ക് ഇപ്പൊഴും അറിയില്ല. കനേറിയ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തിൽ ലോകത്തിലെ തന്നെ സൂപ്പർ പവറാണെങ്കിലും ഇന്ത്യ ക്രിക്കറ്റിൽ താഴേയ്ക്കാണ് പൊയ്കൊണ്ടിരിക്കുന്നതെന്നും ടി20 ലോകകപ്പിൽ മഴ കാരണമാണ് ബംഗ്ലാദേശുമായുള്ള മത്സരം ഇന്ത്യ തോൽക്കാതെ രക്ഷപ്പെട്ടതെന്നും കനേരിയ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍