ലോഡ്സില്‍ എന്തും സംഭവിക്കാം; ഇന്ത്യ പതറുന്നു

Webdunia
ഞായര്‍, 20 ജൂലൈ 2014 (12:05 IST)
ഇം​ഗ്ള​ണ്ടി​നെതിരായ ര​ണ്ടാം ടെ​സ്റ്റില്‍ ആ​ദ്യ​ ​ഇ​ന്നിം​ഗ്സിൽ 24​ ​റൺ​സി​ന്റെ ലീ​ഡ് വ​ഴ​ങ്ങി​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സിന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 169​/4 എന്ന നിലയില്‍ പതറുകയാണ്. അർദ്ധശതകം കുറിച്ച ഓപ്പണർ മുരളി വിജയും (59), ക്യാപ്റ്റ്ന്‍ ധോണിയുമാണ് (12) സ്‌റ്റംപെടുക്കുമ്പോൾ ക്രീസിൽ.

ര​ണ്ടാം​ ​ഇ​ന്നിം​ഗ്‌സിൽ വി​ജ​യും​ ​ധ​വാ​നും (31) ചേർ​ന്ന്  ​ഭേ​ദ​പ്പെ​ട്ട​ ​തു​ട​ക്ക​മാ​ണ്  ഇന്ത്യയ്ക്ക് നൽ​കി​യ​ത്. ഉടന്‍ തന്നെ ധവാന്‍ പുറത്തായെങ്കിലും പുജാരയും (43) വിജയും കൂടി ഇ​ന്ത്യന്‍ ഇ​ന്നിം​ഗ്സിനെ മുന്നോട്ട് നയിച്ചു. പക്ഷേ ടീം സ്കോർ 118ൽ വച്ച് പുജാരയെ പ്ലങ്കറ്റ് പ്രയോറിന്റെ കയ്യിലെത്തിച്ച് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി.

തുടര്‍ന്നെത്തിയ കൊഹ്‌ലിയും ആദ്യ  ഇ​ന്നിം​ഗ്സിലെ സെഞ്ച്വറി വീരൻ അജിങ്ക്യ രഹാനെ (5) അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായത്. ​പേ​സർ ​ഭു​വ​നേ​ശ്വർ കു​മാ​റി​ന്റെ  ​ത​കർ​പ്പൻ ബൗ​ളിം​ഗി​ന്റെ  ​പിൻ​ബ​ല​ത്തിൽ​ ​ര​ണ്ടാം ടെ​സ്റ്റി​ന്റെ ഒ​ന്നാം​ഇ​ന്നിം​ഗ്സിൽ​ ​ഇ​ന്ത്യ ഇം​ഗ്ള​ണ്ടി​നെ  319റൺസിൽ​ ​ഒ​തുക്കുകയായിരുന്നു.