ഏകദിനത്തിൽ വരുൺ ചക്രവർത്തി അപകടകാരിയാവില്ല, ഇംഗ്ലണ്ട് എളുപ്പത്തിൽ നേരിടും: പീറ്റേഴ്സൺ

അഭിറാം മനോഹർ

ബുധന്‍, 5 ഫെബ്രുവരി 2025 (19:26 IST)
Varun chakravarthy
ടി20യിലെ പോലെ ഏകദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകാന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് സാധിക്കില്ലെന്ന് മുന്‍ ഇംഗ്ലണ്ട് നാായകനായ കെവിന്‍ പീറ്റേഴ്‌സണ്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 14 വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദ സീരീസാകാന്‍ താരത്തിനായിരുന്നു. ഇതോടെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിലും താരം ഇടം നേടിയത്.
 
വരുണ്‍ ചക്രവര്‍ത്തിയെ ടീമിലെടുക്കാനുള്ള ഇന്ത്യന്‍ തീരുമാനം മികച്ചതാണെന്ന് പറഞ്ഞ പീറ്റേഴ്‌സണ്‍ പക്ഷേ ഏകദിന ഫോര്‍മാറ്റില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് വരുണിനെ മികച്ച രീതിയില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്. ഏകദിനങ്ങളില്‍ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. ഓരോ പന്തും ആക്രമിക്കേണ്ടതില്ല.അതിനാല്‍ തന്നെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ വരുണിനെതിരെ നന്നായി ബാറ്റ് ചെയ്യും. പീറ്റേഴ്‌സണ്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍