ഐസിസി ഏകദിന റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്. റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തായിരുന്ന ടീം ഇന്ത്യ മൂന്നാമതായി. ഇംഗ്ളണ്ടിനെതിരായ പരമ്പര നേടിയ ശ്രീലങ്കയാണ് മൂന്നാമത്.
ഏകദിന റാങ്കിങ്ങില്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആദ്യ പത്തില്‍ ധോണിയും ശിഖര്‍ ധവാനും ഇടം നിലനിര്‍ത്തി. ധോണി ആറാമതും ധവാന്‍ എട്ടാമതുമാണ്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സും ആസ്ട്രേലിയയുടെ ജോര്‍ജ് ബെയ്ലിയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
ബൌളിങ്ങില്‍ പാകിസ്താന്റെ സയ്യിദ് അജ്മല്ലാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ രണ്ടാം സ്ഥാനത്താണ്. ആസ്ട്രേലിയ 115 പോയന്‍റുമായി ടീം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്.