ഹാർദ്ദിക്കിനെ ഞാനുമായി താരതമ്യം ചെയ്യരുത്, അതിനുള്ള യോഗ്യത അവനില്ല: കപിൽദേവ്

Webdunia
ചൊവ്വ, 25 ജൂലൈ 2023 (20:12 IST)
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ എതിര്‍ത്ത് ഇതിഹാസ നായകനായ കപില്‍ദേവ്. ഹാര്‍ദ്ദിക്കുമായി തന്നെ താരതമ്യം ചെയ്യരുതെന്നും അതിനുള്ള യോഗ്യത അവനില്ലെന്നും കപില്‍ദേവ് തുറന്നടിച്ചു. പോരായ്മകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതാണ് ഹാര്‍ദ്ദിക്കിന്റെ രീതിയെന്നും കപില്‍ദേവ് പറഞ്ഞു.
 
ചെറിയ ചെറിയ തെറ്റുകള്‍ പോലും ആവര്‍ത്തിക്കുന്ന താരമാണ് ഹാര്‍ദ്ദിക്. അത്തരത്തിലുള്ള ഒരാളെ ഞാനുമായി താരതമ്യം ചെയ്യരുത്. തീര്‍ച്ചയായും പ്രതിഭയുള്ള താരമാണ് അവന്‍. അവനത് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ മാനസികമായി അവന്‍ കൂടുതല്‍ കരുത്ത് കാട്ടേണ്ടിയിരിക്കുന്നു. കപില്‍ദേവ് പറഞ്ഞു.നിലവില്‍ ഇന്ത്യന്‍ ടീമിലെ പ്രധാനതാരങ്ങളില്‍ ഒരാളാണെങ്കിലും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ മാത്രമാണ് താരം കളിക്കുന്നത്. ഏകദിന ലോകകപ്പിന് ശേഷം ഹാര്‍ദ്ദിക് ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article