ഐസിസി കിരീടങ്ങൾ നേടണമെങ്കിൽ താരങ്ങളുടെ മെൻ്റൽ ബ്ലോക്ക് ഉടയ്ക്കണം, ദ്രാവിഡിന് പകരം ടി20യിൽ ധോനിയെത്തും

Webdunia
ചൊവ്വ, 15 നവം‌ബര്‍ 2022 (14:20 IST)
ലോകക്രിക്കറ്റിലെ ശക്തരായ ടീമാണെങ്കിലും ഐസിസി ടൂർണമെൻ്റുകളിൽ പരാജയം പതിവാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. കഴിഞ്ഞ ഏഷ്യാകപ്പിൽ സെമി കാണാതെ പുറത്തായ ഇന്ത്യൻ ടീം ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്. 2013ൽ നേടിയ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഒരു ഐസിസി കിരീടവും സ്വന്തമാക്കാൻ ഇന്ത്യയ്ക്കായിട്ടില്ല.
 
വമ്പൻ ടൂർണമെൻ്റിൽ കാലിടറുന്നത് വമ്പൻ ടൂർണമെൻ്റിലെ സമ്മർദ്ദത്തെ അഭിമുഖീകരിക്കാൻ താരങ്ങൾക്ക് സാധിക്കാത്തത് കൊണ്ടാണെന്ന വാദം ശക്തമാണ്.ഇതിന് പരിഹാരം കാണാൻ മുൻ നായകൻ എം എസ് ധോനിയുടെ സേവനം ലഭ്യമാക്കാനൊരുങ്ങുകയാണ് ബിസിസിഐ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ടീ20 ക്രിക്കറ്റ് ടീം ഡയറക്ടറായിട്ടായിരിക്കും ധോനി എത്തുക.
 
ഇത്തവണ നടക്കുന്ന ഐപിഎല്ലിൽ ധോനി വിരമിയ്ക്കുമെന്നാാണ് കരുതപ്പെടുന്നത്. ഇതോടെ ധോനിയുടെ സേവനം പൂർണ്ണതോതിൽ ഇന്ത്യയ്ക്ക് ലഭ്യമാകും. ഇത് കൂടാതെ വലിയ മാറ്റങ്ങൾ വരും ദിവസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 3 ഫോർമാറ്റിലും ഒരു നായകനാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ ഇതുവരെ പരീക്ഷിക്കാത്ത സ്പ്ളിറ്റ് ക്യാപ്റ്റൻസിയുമായി ബിസിസിഐ മുന്നോട്ട് വന്നേയ്ക്കും. അങ്ങനെയെങ്കിൽ ടി20യിൽ രോഹിത്തിന് പകരം ഹാർദ്ദിക് പുതിയ നായകനാകും. പരിശീലകസ്ഥാനവും ഇത്തരത്തിൽ വിഭജിച്ചേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article