ഐപിഎൽ കളിക്കുമ്പോൾ ഇവർക്കാർക്കും ജോലിഭാരമില്ലേ, സീനിയർ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഗവാസ്കർ

ശനി, 12 നവം‌ബര്‍ 2022 (17:48 IST)
ടി20 ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ സീനിയർ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ജോലിഭാരം ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി സീനിയർ താരങ്ങൾക്ക് പരമ്പരകളിൽ വിശ്രമം നൽകുന്ന രീതി അവസാനിപ്പിക്കണമെന്നും ഗവാസ്കർ പറഞ്ഞു.
 
വർക്ക് ലോഡ് മാനേജ്മെൻ്റ് എന്ന ഇന്ത്യൻ ടീമിൻ്റെ സമ്പ്രദായ എടുത്തുകളയേണ്ട സമയമായിരിക്കുന്നു. ഐപിഎല്ലിൽ എല്ലാ മത്സരങ്ങളും കളിക്കുമ്പോൾ കളിക്കാർക്ക് ഈ വർക്ക് ലോഡ് മാനേജ്മെൻ്റില്ലല്ലോ. ലോകകപ്പ് പോലുള്ള ഒരു ടൂർണമെൻ്റിൽ ജയിക്കാനായില്ലെങ്കിൽ മാറ്റം വരുമെന്നുറപ്പാണ്. കീർത്തി ആസാദും മദൻലാലും പറഞ്ഞത് പോലെ ഈ ജോലിഭാരം രാജ്യത്തിൻ്റെ കാര്യത്തിൽ മാത്രം വരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഗവാസ്കർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍