'ധോണിയുടെ മുഖത്തുനിന്നും അത് വ്യക്തമായിരുന്നു', പാകിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനപ്പൂർവം തോറ്റുകൊടുത്തു ?

ശനി, 30 മെയ് 2020 (12:48 IST)
കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ എംഎസ്‌ ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും ബാറ്റിങ് വിചിത്രമായിരുന്നു എന്ന ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സിന്റെ പ്രതികരണം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയ്ക്കാണ് തിരികൊളുത്തിയത്. പാകിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനപ്പൂർവം തോറ്റുകൊടുത്തു എന്ന് പരോക്ഷമായി പറയുന്നതായിരുന്നു ബെൻ സ്റ്റോക്സ് ഓൺ ഫയർ എന്ന പുസ്തകത്തിലെ പരാമർശം.
 
സ്റ്റോക്സിന്റെ പരാമർശത്തെ ഏറ്റെടുത്ത് പാകിസ്ഥാന്റെ മുൻ താരം സിക്കന്തർ ഭക്ത് രംഗത്തുവരികയും ചെയ്തു. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിയ്ക്കപ്പെടുകയായിരുന്നു എന്നായിരുന്നു ബെൻ സ്റ്റോക്സിന്റെ വിശദീകരണം. ഇപ്പോഴിതാ ബെൻ സ്റ്റോകിസിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് വെസ്റ്റ് ഇൻഡീസിന്റെ മുൻ ഇതിഹാസ താരം ക്കൈൽ ഹോൾഡിങ്. അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള മാർഗങ്ങൾ കൂടുതലായി ഉണ്ട് എന്നതിനാൽ ആരെ കുറിച്ചും എന്തു എഴുതിവിടാം അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയിരിയ്ക്കുന്നു എന്ന് ഹോൾഡിങ് പറയുന്നു.  
 
അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരങ്ങളും സ്വാതന്ത്ര്യവും ഇപ്പോൽ കൂടുതലാണ്. ഇതുകൊണ്ടുതന്നെ അടുത്തിടെയായി സ്വന്തം പുസ്തകത്തിലൂടെ ആളുകള്‍ തോന്നിയത് എഴുതുകയാണ്. വാര്‍ത്തകളില്‍ നിറയണമെന്ന ആഗ്രഹവും അതിന് അവരെ  പ്രേരിപ്പിക്കുന്നുണ്ടാവാം. സത്യസന്ധമായി പറയട്ടെ അന്ന് ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരം കണ്ട പലരും സ്റ്റോക്‌സിന്റെ അഭിപ്രായത്തോടു യോജിക്കില്ല. കാരണം തീര്‍ച്ചയായും ജയിച്ചേ തീരൂവെന്ന സമ്മര്‍ദ്ദമൊന്നും ആ മല്‍സരത്തില്‍ ഇന്ത്യക്കുമേൽ ഉണ്ടായിരുന്നില്ല. 
 
മത്സരത്തില്‍ തോല്‍ക്കുകയെന്നത് ഒരു ടീം തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് ആരെങ്കിലും പറയുമെന്നും എനിക്കു തോന്നുന്നില്ല. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സരം ഞാന്‍ കണ്ടിരുന്നു. ഇന്ത്യ തങ്ങളുടെ 100 ശതമാനം ആ കളിയില്‍ നൽകുന്നില്ല എന്ന് കളി തുടങ്ങിയപ്പോൾ തോന്നിയിരുന്നു. പക്ഷെ ഞാൻ കരുതിയതു പോലെയല്ല കാര്യങ്ങളെന്നു ബാറ്റിങിനിടെയുള്ള എംഎസ് ധോണിയുടെ മുഖം വിളിച്ചു പറഞ്ഞിരുന്നു. ഇന്ത്യക്ക് തീര്‍ച്ചയായും ജയിക്കണമെന്നാണ് ധോണിയുടെ മുഖം കണ്ടപ്പോള്‍ തോന്നിയത്. 
 
ഇന്ത്യ പതിഞ്ഞ താളത്തിലാണ് ബാറ്റ്ങ് തുടങ്ങിയത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്. ഈ തന്ത്രത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. ഇത്തരത്തിലൂള്ള റൺചേസുകൾ ലോകകപ്പിൽ മാത്രമല്ല. മറ്റു നിരവധി അത്സരങ്ങളിൽ നമ്മൾ കണ്ടിട്ടില്ല. മറ്റൊരു ടീമിനെ ടൂർണമെന്റിൽനിന്നും പുറത്താക്കാൻ ഒരു ടീം മനപ്പുർവം തോൽക്കുമെന്ന് കുറ്റപ്പെടുത്താനാകില്ല. ക്കൈൽ ഹോൾഡിങ് പറഞ്ഞു 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍