ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ ?; ധോണി കൂളാണെങ്കിലും സാക്ഷിയുടെ കലിപ്പ് തീരുന്നില്ല

ബുധന്‍, 29 മാര്‍ച്ച് 2017 (17:33 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുപോയതിൽ രൂക്ഷ പ്രതികരണവുമായി ഭാര്യ സാക്ഷി.

ആധാർ പദ്ധതി നടപ്പാക്കാൻ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) സഹായിക്കുന്ന ഏജൻസിയാണ് ധോണിയുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങൾ പരസ്യമാക്കിയത്. ട്വിറ്ററിലൂടെയാണ് വിവരങ്ങൾ പുറത്തായത്.  



ധോണി ആധാർ കാർഡ് എടുക്കാൻ വിരലടയാളം നൽകുന്ന ചിത്രം ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനോടാണ് സാക്ഷി കയര്‍ത്തത്. ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ, അപേക്ഷയുൾപ്പെടെ ആധാർ കാർഡ് വിവരങ്ങളെല്ലാം പബ്ലിക് പ്രോപ്പർട്ടിയാക്കി മാറ്റിയിരിക്കുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു.

ഇതിനിടെ കാര്യങ്ങൾ വിശദീകരിച്ചും സാക്ഷിയെ സമാധാനിപ്പിച്ചും രവിശങ്കർ പ്രസാദ് രംഗത്തെത്തി.

വെബ്ദുനിയ വായിക്കുക