വിരമിക്കുമോ എന്ന് ധോനിയോട് ഇനിയാരും ചോദിക്കില്ല ! കാരണമെന്തെന്നോ?

വെള്ളി, 1 ഏപ്രില്‍ 2016 (12:24 IST)
ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയോട് എപ്പോൾ വിരമിക്കും എന്നു സംബന്ധിച്ച കാര്യങ്ങ‌ൾ ഇനിയാരും ചോദിക്കാനിടയില്ല. വിരമിക്കലിനെക്കുറിച്ച് ചോദിച്ച ആസ്ട്രേലിയൻ മാധ്യമപ്രവർത്തകന് ഉരുളയ്ക്കുപ്പേരി എന്ന രീതിയിലായിരുന്നു ധോണിയുടെ മറുപടി. മാധ്യമപ്രവർത്തകനു നൽകിയ മറുപടിയിലൂടെ വിരമിക്കൽ അടുത്തെങ്ങും ഉണ്ടാകില്ലെന്നും വ്യക്തമായിരിക്കുകയാണ്.
 
ഇന്നലെ നടന്ന ട്വന്റി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ പരാജയപ്പെട്ടതിനെതുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധോണി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. സെമി ഫൈനലിലെ തോ‌ൽ‌വി കാരണം ക്രികറ്റിൽ നിന്ന് വിരമിക്കുമോ എന്ന് ചോദിച്ച ആസ്ട്രേലിയൻ മാധ്യമപ്രവർത്തകനായ സാമുവൽ  ഫെറിസിനെ ധോണി മറുചോദ്യം ചോദിച്ച് മുട്ടുകുത്തിക്കുകയായിരുന്നു.
 
സാമുവലിന്റെ തോളിൽ കയ്യിട്ട് ചിരിച്ച് കൊണ്ട് ധോണി വളരെ കൂളായി താൻ വിരമിക്കാൻ നിങ്ങ‌ൾക്കാഗ്രഹമുണ്ടോ എന്ന് തിരിച്ച് ചോദിച്ചു. റിപ്പോർട്ടർ ഇല്ലെന്ന് തലയാട്ടി. ഒപ്പം തന്റെ ഓട്ടം നിങ്ങ‌ൾ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിവേഗത്തിൽ ഓടുന്നതാണ് കണ്ടിട്ടുള്ളതെന്ന് സാമുവൽ മറുപടി നൽകി. താൻ ഫിറ്റല്ലെന്ന് നിങ്ങ‌ൾക്ക് തോന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലായെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകകപ്പിന് താൻ ഉണ്ടാകുമെന്ന് താൻ കരുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു റിപ്പോർട്ടറുടെ മറുപടി. അതോടെ റിപ്പോർട്ട് ചോദിച്ച ചോദ്യത്തിന് മറുപടി വ്യക്തമായില്ലേ എന്നായിരുന്നു ധോണി ചോദിച്ചത്.
 
2019ലെ അടുത്ത ലോകകപ്പിനും ഇന്ത്യയ്ക്കായി മത്സരിക്കാൻ താൻ ഉണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് പത്രസമ്മേളനത്തിലൂടെ ധോണി അറിയിച്ചിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക