ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ് എ ബി ഡിവില്ലിയേഴ്സ്. മൈതാനത്തിൻ്റെ ഏത് മൂലയിലേക്കും പന്ത് പായിക്കാൻ കഴിവുള്ള മിസ്റ്റർ 360 ഡിഗ്രിയ്ക്ക് ലോകമെങ്ങും വലിയ ആരാധകരുണ്ട്. ഐപിഎല്ലിൽ സൂപ്പർ താരങ്ങളായ വിരാട് കോലിക്കും ക്രിസ് ഗെയിലിനുമൊപ്പം സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും ടി20ക്രിക്കറ്റിലെ മികച്ച താരം ഇവരൊന്നുമല്ലെന്ന് ഡിവില്ലിയേഴ്സ് പറയുന്നു.
ഗുജറാത്ത് ടൈറ്റൻസിൻ്റെ അഫ്ഗാൻ താരം റാഷിദ് ഖാനാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. ബൗളിംഗിലും ബാറ്റിംഗിലും മാച്ച് വിന്നറാണ് റാഷിദ്. ഉത്സാഹിയായ വളരെയധികം ധൈര്യവും മനക്കരുത്തുമുള്ള താരമായ റാഷിദ് എല്ലായ്പ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന കളിക്കാരനാണ്. മികച്ചവരിൽ ഒരാളായല്ല. ഏറ്റവും മികച്ച താരമായെ അവനെ കണക്കാക്കാനാകു. ഡിവില്ലിയേഴ്സ് പറഞ്ഞു.