Asia cup 2023: ഇന്ത്യയെ ഫൈനലിൽ നേരിടാൻ ഞങ്ങൾ തയ്യാർ: ഷനക

ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (11:53 IST)
ഇന്ന് നടക്കുന്ന ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ നേരിടാന്‍ ശ്രീലങ്ക തയ്യാറാണെന്ന് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ശ്രീലങ്ക തുടര്‍ച്ചയായ രണ്ടാം ഏഷ്യാകപ്പ് ഫൈനല്‍ കളിക്കുന്നതിന്റെ ആവേശത്തിലാണെന്നും മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഷനക വ്യക്തമാക്കി.
 
കളി പിച്ചിനെ ആശ്രയിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ മത്സരത്തിന് തയ്യാറാണ്. ടൂര്‍ണമെന്റില്‍ പിച്ചിന് അനുസരിച്ച് തയ്യാറാവേണ്ടതുണ്ട്. ബൗളിംഗ് ചെയ്യുമ്പോള്‍ തുടക്കത്തില്‍ തന്നെ കൂടുതല്‍ വിക്കറ്റുകള്‍ നേടേണ്ടതുണ്ട്. അത് ഞങ്ങള്‍ക്ക് മത്സരത്തില്‍ വിജയസാധ്യത തുറന്നുതരും. ഞങ്ങള്‍ ടൂര്‍ണമെന്റിലെ അണ്ടര്‍ ഡോഗുകളായിരുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തണമെന്ന് എല്ലാവരും ആശ്രയിക്കുന്നത്. യുവനിരയുമായാണ് ശ്രീലങ്ക ഫൈനലില്‍ എത്തുന്നത്. തങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കാന്‍ ഓരോ ചെറുപ്പക്കാരും ആഗ്രഹിക്കുന്നു. ഷനക തന്റെ ടീമിനെ പറ്റി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍