ടി20 ചരിത്രത്തിലെ തന്നെ മികച്ച അവസാന ഓവർ! കാർത്തിക് ത്യാഗിയെ പ്രശംസകൊണ്ട് മൂടി ബു‌മ്രയും സ്റ്റെയ്‌നും

Webdunia
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (13:02 IST)
ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം പാദ മത്സരത്തിൽ പഞ്ചാബ് കിങ്സും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടുന്നു. അവസാന ഓവർ എറിയാനെത്തുന്നത് പുതുമുഖ താരമായ പേസർ കാർത്തിക് ത്യാഗിയാണ് ക്രീസിൽ ടി20ക്രിക്കറ്റിലെ വമ്പനടിക്കാരായ ഏയ്‌ഡൻ മാർക്കവും നിക്കോളാസ് പൂറാനും. അവസാന ഓവറിൽ വിജയിക്കാനായി വേണ്ടത് വെറും നാല് റൺസ്. പഞ്ചാബിന് ഇനിയും 8 ബാറ്റ്‌സ്മാന്മാർ ബാക്കി.
 
കടുത്ത രാജസ്ഥാൻ റോയൽസ് ആരാധകർ പോലും തോൽവി ഉറപ്പിച്ച മത്സരത്തിൽ രാജസ്ഥാന് വിജയിക്കണമെങ്കിൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കണമായിരുന്നു. എന്നാൽ തന്റെ അവസാന ഓവറിൽ 4 റൺസ് നേടുന്നതിൽ നിന്നും പഞ്ചാബിനെ തടയിടുക മാത്രമല്ല രണ്ട് വിക്കറ്റും നേടാൻ ത്യാഗിക്കായി. ഐപിഎൽ ചരിത്രത്തിലെ തന്നേ ഏറ്റവും മികച്ച  അവസാന ഓവർ ഇന്നലെ പിറന്നപ്പോൾ ത്യാഗിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സ്റ്റാർ പേസർമാരായ ജസ്‌പ്രീത് ബു‌മ്രയും,ഡെയ്‌ൽ സ്റ്റെയ്‌നും.
 
എന്തൊരു ഓവർ ആയിരുന്നു അത്. അത്രയും സമ്മർദ്ദം നിറഞ്ഞ ഘട്ടത്തിലും കാർത്തി ത്യാഗി കൂളായി തന്റെ ജോലി പൂർത്തിയാക്കി. തികച്ചും മതിപ്പുളവാക്കുന്ന പ്രകടനം. ജസ്‌പ്രീത് ബു‌മ്ര കുറിച്ചു.അതേസമയം ടി20 ക്രിക്കറ്റ് ചരിത്രത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അവസാന ഓവറുകളിലൊന്നാണ് ത്യാഗിയുടേത് എന്നാണ് ഡെയ്‌ൽ സ്റ്റെയ്‌നിന്റെ വിശേഷണം. അതേസമയം മത്സരശേഷം ബ്രെറ്റ്‌ലി എന്നാണ് കാർത്തിക് ത്യാഗിയെ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ വിശേഷിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article