നീലപ്പടയ്ക്ക് എതിരാളി കടുവകള്‍, കംഗാരുക്കള്‍ പാകിസ്ഥനെ നേരിടും

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2015 (10:49 IST)
ഗ്രൂപ്പ്‌തല മത്സരങ്ങള്‍ അവസാനിച്ചതോടെ മുന്‍ചാമ്പ്യന്മാര്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഫോട്ടോഫിനിഷില്‍ പാകിസ്താനും വെസ്റ്റിന്‍ഡീസും അവസാന കടമ്പ കടന്നതോടെ ഇനിയുള്ള ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ചിത്രം വെളിവായി. മാര്‍ച്ച് 18ന് സിഡ്‌നിയില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും.
 
19ന് മെല്‍ബണില്‍ ഇന്ത്യ ബംഗ്ലാദേശും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടം. ഇരുപതിന് അഡ്‌ലെയ്ഡില്‍ നടക്കുന്ന മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേിയ പാകിസ്താനെ നേരിടും. 21ന് ന്യൂസീലന്‍ഡും വെസ്റ്റിന്‍ഡീസും തമ്മിലാണ് അവസാന ക്വാര്‍ട്ടര്‍പോരാട്ടം.
 
 
 

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.