ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിലപാടറിയിച്ച് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
രണ്ട് ലോകകപ്പും ഒരു ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ച ധോണിയുടെ നേട്ടങ്ങളെ വിലകുറച്ച് കാണുന്ന തരത്തിലുള്ളതായിരുന്നു മഞ്ജരേക്കരുടെ വാക്കുകള്‍.
15 വര്‍ഷത്തിനിടയിലെ മികച്ച ടെസ്‌റ്റ് ടീമാണ് നിലവില്‍ ഇന്ത്യയുടേതെന്ന പരിശീലകന്‍ രവി ശാസ്‌ത്രിയുടെ പരാമര്‍ശത്തിനെതിരെയും മഞ്ജരേക്കര്‍ രംഗത്തുവന്നു.
“ നിലവിലെ ടീം മികച്ചതാണെങ്കിലും ടെസ്‌റ്റ് ടീമിനെക്കുറിച്ച് അങ്ങനെ പറയാനാകില്ല. വിദേശ പരമ്പരകളിലെ വിജയങ്ങള്‍ തുടര്‍ന്നാല്‍ മാത്രമെ ടീം ശക്തമാണ് എന്ന് പറയാന്‍ കഴിയു” - എന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയത് മികച്ച തീരുമാനമാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ധോണിയെ വെസ്‌റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയയ്‌ക്കും എതിരായട്വന്റി-20 ടീമില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്തു വന്നതിനു പിന്നാലെ എതിര്‍പ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും രംഗത്തു വന്നിരുന്നു.