ചരിത്രം വീണ്ടും ആവര്‍ത്തിച്ചു, പാകിസ്ഥാന്‍ വിറച്ച് ജയിച്ചു

Webdunia
ഞായര്‍, 1 മാര്‍ച്ച് 2015 (17:16 IST)
ഇത്തവണയും സിംബാബ്‌വേ തന്നെ തോറ്റു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 236 എന്നവിജയലക്ഷ്യം പിന്തുണര്‍ന്നെത്തിയ സിംബാബ്‌വെ വിജയത്തിന്  20 റണ്‍സിനകലെ വിജയം അടിയറവച്ചു. ലോകകപ്പില്‍ ഇന്നേവരെ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ സിം‌ബാബ്വേയ്ക്ക് കഴിഞ്ഞിട്ടീല്ല. ആ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു.  തുടക്കത്തില്‍ തന്നെ സിംബാബ്‌വെ ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു. സ്കോര്‍ ബോര്‍ഡ് 14ല്‍ നില്‍ക്കെ ഓപ്പണറായ ചിബാബ മുഹമ്മദ് ഇര്‍ഫാന്റെ പന്തില്‍ പുറത്തായി. തൊട്ടുപിന്നാലെ സ്കോര്‍ ബോര്‍ഡില്‍ 22 റണ്‍ എത്തി നില്‍ക്കെ സിക്കന്തര്‍ റാസയുടെ വിക്കറ്റും സിം‌ബാബ്‌വേയ്ക്ക് നഷ്ടമായി. ഇതോടെ പ്രതിരോധത്തിലായ ടീം കരുതലോടെയാണ് കളിച്ചത്.
 
അടുത്ത ഇരുപത് ഓവര്‍ വരെ കരുതലോടെയാണ് മസകാഡ്‌സയും ബ്രെന്‍ഡന്‍ ടെയ്‌ലറും കളിച്ചത്. 15 ഓവര്‍ കടന്നതൊടെ ഇവര്‍ പതിയെ ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു. തുടര്‍ച്ചയായ വിക്കറ്റുകള്‍ രണ്ടെണ്ണം പോയിട്ടും ഇരുവരും ചേര്‍ന്ന് സ്കോര്‍ബോര്‍ഡ് ചലിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍ 21‌-)മത്തെ ഓവറില്‍ മസകാഡ്‌സയെ ഇര്‍ഫാന്‍ ഗാലറിയിലേക്ക് പറഞ്ഞയച്ചു. ഇര്‍ഫാന്റെ പന്തിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമം മിസ്ബയുടെ കൈയ്യില്‍ ഒതുങ്ങുകയായിരുന്നു. 
 
പിന്നീടെത്തിയ ഷോണ്‍ വില്ല്യംസുമായി കൂട്ട് ചേര്‍ന്ന് ടെയ്‌ലര്‍ 50 റണ്‍സിന്റെ കൂട്ട് കെട്ട് സ്ഥാപിച്ചതോടെ കളി പതിയെ സിം‌ബാവേയുടെ കൈയ്യിലായി. ബ്രെന്‍ഡന്‍ ടെയ്‌ലര്‍ 70 പന്തില്‍ നിന്ന് 50 റണ്ണെടുത്തതൊടെ ടീം വിജയപ്രതീക്ഷ പുലര്‍ത്തി.  എന്നാല്‍ 29‌-മത്തെ ഓവറില്‍ ബ്രെന്‍ഡന്‍ ടെയ്‌ലര്‍ പുറത്തായി. വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കി ടെയ്‌ലര്‍ പുറത്താകുമ്പോള്‍ സിം‌ബാബ്‌വെ 128 റണ്‍സ് എന്ന നിലയിലായിരുന്നു. തൊട്ടുപിന്നാലെ 33‌മത്തെ ഓവറില്‍  ഷോണ്‍ വില്ല്യംസ്പുറത്തായി. 32 പന്തില്‍ നിന്ന് 33 റണ്‍സ് ആയിരുന്നു ഇദ്ദേഹത്തിന്റെ സമ്പാദ്യം. 
 
സ്കോര്‍ 150ല്‍ നില്‍ക്കേ പിന്നാലെയെത്തിയവേരെല്ലാം കൂട്ടത്തൊടെ ഗാലറിയിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. സിംബാബ്‌വേയുടെ മധ്യനിരയും വാലറ്റവും വളരെനേരം പാകിസ്ഥാന്‍ ബൌളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ വാലറ്റത്ത് അവസാനം വരെ പൊരുതി നിന്ന ചിഗുംബുരായും പനിയംഗരായും സ്കോര്‍ബോര്‍ഡിനെ 215 വരെ ചലിപ്പിച്ചു എന്നാല്‍ അവസാന ഓവറില്‍ വഹാബ് റിയാസിന്റെ പന്തില്‍ പനിയം‌ഗര അനാവശ്യമായി റണ്ണിനായി ഓടിയതാണ് റണ്ണൌട്ടീല്‍ കലാശിച്ചു. തൊട്ടുപിന്നലെ വഹാബിന്റെ അടുത്ത പന്തില്‍ ചിഗുംബരയും പുറത്തായി. 
 
അതേസമയം പാകിസ്ഥാനെ വലിയ സ്കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിന്ന് തടയാന്‍ സിംബാബ്‌വേയായി. ഒരുഘട്ടത്തില്‍ 200ല്‍ ഒടുങ്ങുമോ എന്ന് ഭയന്നിരുന്ന പാകിസ്ഥാനെ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും( 73)  വാലറ്റത്ത് വഹാബ് റിയാസും  (54)    നടത്തിയ ചെറുത്തു നില്പാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നാലു റണ്ണെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ നസിര്‍ ജംഷദിന്റേയും (1) അഹമ്മദ് ഷെഹ്‌സാദിന്റേയും (0) വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സ്കോര്‍  58 ല്‍ നില്‍ക്കെ ഹാരിസ് സൊഹൈലിന്റെ (27) വിക്കറ്റും പാകിസ്ഥാന് നഷ്ടമായി.
 
പിന്നീട് വന്ന മിസ്ബ ഉള്‍ ഹഖും ഉമര്‍ അക്മലിന്റേയും പ്രകടനമാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 127ല്‍ നില്‍ക്കെ ഉമര്‍ അക്മലിനെ നഷ്ടപ്പെട്ടതിനു പിന്നാലെയെത്റ്റിയ അഫ്രീദി നേരിട്ട ആദ്യ പന്തില്‍ തന്നെ ബൌള്‍ഡായത് പാകിസ്ഥാനെ ഞെട്ടിക്കുകയും ചെയ്തു. മധ്യനിരയും വാലറ്റവും പിടിച്ചു നിന്നതിന്റെ ബലത്തിലാണ് പാകിസ്ഥാന്‍ 235 എന്ന നിലയിലെത്തിയത്. സിംബാബ്വെയ്ക്കു വേണ്ടി ചട്ടാര 3 വിക്കറ്റും വില്ല്യംസ് 2 വിക്കറ്റും നേടി. ഷോണ്‍ വില്ല്യംസാണ് അക്മലിനെയും അഫ്രീദിയെയും പുറത്താക്കിയത്‌. പാകിസ്ഥാന് വേണ്ടി മുമ്മദ് ഇര്‍ഫാനും വഹാഫ് റിയസും ചേര്‍ന്ന് 4 വിക്കറ്റുകള്‍ നേടി. റാഹത് അലി ഒന്നും വിക്കറ്റ് നേടി. വഹാബ് റിയാസ് ആണ് മാന്‍ ഓഫ് ദി മാച്ച്. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.