ഹര്‍ഭജന്‍ ധോണിയോട് ക്രൂരമായി പകരം വീട്ടി; ധോണി ഒന്നും മിണ്ടിയില്ല

ബുധന്‍, 20 മെയ് 2015 (13:27 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലിലെത്തിയതിന് വഴിയൊരുക്കിയത് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗും കീറോണ്‍ പൊള്ളാര്‍ഡുമാണ്. എന്നാല്‍ മുംബൈയുടെ ജയത്തിന് നിര്‍ണായകമായത് ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിക്കറ്റാണ്. പൊന്നിന്‍ വിലയുള്ള ഈ വിക്കറ്റ് നേടിയതാകട്ടെ ഇന്ത്യന്‍ ടീമില്‍ നിന്നും ധോണിയുടെ ഇടപെടല്‍ മൂലം പുറത്താകേണ്ടി വന്ന ഹര്‍ഭജനും.
 
ഡെയ്‌ന്‍ സ്‌മിത്തും മൈക്ക് ഹസിയും പുറത്തായശേഷം ഫാഫ് ഡു പ്ലെസിയും സുരേഷ് റെയ്‌നയും ചേര്‍ന്ന് ചെന്നൈ സ്‌കേര്‍ മെല്ലെ ഉയര്‍ത്തിക്കൊണ്ടു വരുന്ന വേളയിലായിരുന്നു ഹര്‍ഭജന് മുംബൈ നായകന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചത്. ആ തീരുമാനം പാളിയില്ല മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന റെയ്‌ന ഹര്‍ഭജന് തന്നെ ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നാണ് ഒറ്റയ്‌ക്ക് ഏത് വമ്പന്‍ സ്‌കേറും പിന്തുടരാന്‍ കെല്‍പ്പുള്ള ധോണി ക്രീ‍സിലെത്തുന്നത്. എന്നാല്‍ ഹര്‍ഭജനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ എല്‍ബിയായി ധോണി പുറത്തായതോടെ ഹര്‍ഭജന്‍ എല്ലാവരെയും ഞെട്ടിച്ചു. വിക്കറ്റിന്റെ സന്തോഷത്തില്‍ അലറിവിളിച്ച ഹര്‍ഭജനെ മുംബൈ താരങ്ങള്‍ പൊതിയുബോള്‍ ധോണി ക്രീസ് വിട്ടിരുന്നു. 
 
മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായത് ഈ വിക്കറ്റ് തന്നെയായിരുന്നു. ഹര്‍ഭജനെ ജയത്തില്‍ കൂടുതലായും സന്തോഷിപ്പിച്ചത് ധോണിയുടെ വിക്കറ്റ് നേട്ടമായിരുന്നു. ഐപിഎല്ലില്‍ ആദ്യമായി പൂജ്യനായി ധോണി മടങ്ങിയത് ഹര്‍ഭജന്റെ മധുരപ്രതികാരം കൂടിയായി. ഇന്ത്യന്‍ ടീമിലേക്ക് തന്റെ വരവിന് പലപ്പോഴും തടസമായിരുന്ന ധോണിയുടെ വിക്കറ്റിന് ജയത്തേക്കാള്‍ മധുരമുണ്ടെന്നാണ് ഹര്‍ഭജന് നല്ലതു പോലെ അറിയാം. 
 

വെബ്ദുനിയ വായിക്കുക