ഹോം ഗ്രൌണ്ടില്‍ ചെന്നൈ പൊട്ടി; ധോണിക്ക് എല്ലാം പിഴച്ചു

ശനി, 9 മെയ് 2015 (10:13 IST)
തോല്‍വിയുടെ വക്കില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ ഉയര്‍ത്തിയ 159ന്‍റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ മുംബൈ മറികടക്കുകയായിരുന്നു. മുംബൈയുടെ  തുടര്‍ച്ചയായ അ‍ഞ്ചാം വിജയം കൂടിയാണിത്. ഇതോടെ പോയന്‍റ് നിലയില്‍ ആറാമതായിരുന്ന മുംബൈ നാലാമതത്തെി.

19മത്തെ ഓവര്‍ എറിയാന്‍ പവന്‍ നെഗി വരുമ്പോള്‍ മുംബൈക്ക് വേണ്ടിയിരുന്നത് 12 പന്തില്‍ 30 റണ്‍സ്. ആദ്യ പന്ത് സിക്സ്. റണ്ണില്ലാത്ത അടുത്ത പന്തിന് ശേഷം തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍. ആറാമത്തെ പന്തില്‍ അമ്പാട്ടി റായ്ഡു വക വീണ്ടും സിക്സ്.
അടുത്ത ഓവറില്‍ ജയിക്കാന്‍ വേണ്ടത് വെറും അഞ്ച് റണ്‍സ്. ബ്രാവോയുടെ ആദ്യ പന്ത് പാണ്ഡ്യ ഉയര്‍ത്തിയടിച്ചത് ജഡേജ പാഴാക്കിയപ്പോള്‍ അടുത്ത പന്ത് ബൗണ്ടറി കടത്തി റായ്ഡു മുംബൈ വിജയം പൂര്‍ത്തിയാക്കി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈക്ക് ഓപ്പണര്‍മാരായ ബ്രണ്ടന്‍ മക്കല്ലവും ഡൈ്വന്‍ സ്മിത്തും അതിവേഗ തുടക്കമാണ് നല്‍കിയത്. അഞ്ചാമത്തെ ഓവറില്‍ സ്കോര്‍ 44ല്‍ നില്‍ക്കെ 11 പന്തില്‍ 23 റണ്‍സ് നേടിയ മക്കല്ലം തുടര്‍ച്ചയായ രണ്ട് ബൗണ്ടറികള്‍ക്കു ശേഷം വിനയ്കുമാറിന് കീഴടങ്ങി ബൗണ്ടറി ലൈനില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കി മടങ്ങിയതോടെ സ്കോറിംഗ് താഴ്ന്നു. ധോണി 32 പന്തില്‍ 39 ഉം, നേഹി 17 പന്തില്‍ 36ഉം നേടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക