കൂറ്റനടികള്‍ കണ്ട ദിനമായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ, അടിക്ക് മറുപടിയെന്ന പോലെ വമ്പന്‍ ഷോട്ടുകളാണ് ചിന്ന സ്വാമി സ്റ്റേഡിയത്തിലെ നാനാ മൂലയിലേക്കും പറന്നത്. ട്വന്റി20യിലെ ഏറ്റവും മികച്ച ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡോള്‍ഫിനെ 54 റണ്‍സിനാണ് ചെന്നൈയെ തോല്‍പ്പിച്ചത്.
ടോസ് നേടിയ ഡോള്‍ഫിന്‍ ക്യാപ്‌റ്റന്‍ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടിട്ടും പതറാതെ തകര്‍പ്പനടി തുടര്‍ന്ന ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലവും (49) മൂന്നാമനായി ക്രീസിലെത്തിയ സുരേഷ് റെയ്നയുമാണ് (90) ധോണിപ്പടയ്ക്ക് അടിത്തറ പാകിയത്. 43 പന്തില്‍ നാലു ബൌണ്ടറിയും എട്ടു സിക്സറുമടക്കം 90 റണ്‍സെടുത്താണ് റെയ്ന പുറത്തായത്.
ക്യാപ്റ്റന്‍ ധോണി നേരിട്ട ആദ്യ പന്തില്‍ പുറത്തായതും ഡെയ്ന്‍ ബ്രാവോ (ഒന്‍പതു പന്തില്‍ 11) വേഗം മടങ്ങിയതും സ്കോറിംഗ് മന്ദഗതിയിലായ നിമിഷമാണ് രവീന്ദ്ര ജഡേജ ക്രീസിലെത്തിയത് അവസാന ഓവറുകളില്‍ കൂറ്റന്‍ അടികള്‍ നടത്തിയ ജഡേജയാണ് ചെന്നൈയെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്.
മൂന്നു ബൌണ്ടറിയും മൂന്നു സിക്സറുമടിച്ച ജഡേജ 14 പന്തില്‍ 40 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡോള്‍ഫിന്‍ അടിക്ക് തിരിച്ചടിയായി തുടങ്ങിയിട്ടും നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് നഷ്ട്പ്പെട്ടതാണ് അവര്‍ക്ക് വിനയായത്. തുടര്‍ന്ന് 20 ഓവറില്‍ 188 റണ്‍സിന് അവരുടെ പിന്തുടര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.