കേൻ വില്യംസണിന്റെ സെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിൽ ന്യൂസിലൻഡിന് നാല് വിക്കറ്റ് വിജയം. ഇതോടെ ഏഴ് മത്സരപരമ്പരയിൽ കിവീസ് 2-1ന് മുന്നിലെത്തി.
ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക മഹേല ജയവർദ്ധന (94), കുമാർ സംഗക്കാര (76), ദിൽഷൻ (44) എന്നിവരുടെ മികവില്‍ 276 എന്ന മാന്യമായ സ്കോര്‍ സമ്മാനിക്കുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ കീവികള്‍ കേൻ വില്യംസണിന്റെ (103) സെഞ്ച്വറിയാണ് വിജയം സമ്മാനിച്ചത്.
എലിയട്ട് (44), കൊറേയ് ആൻഡേഴ്സൺ (47), ലൂക്ക് റോഞ്ചി എന്നിവരും വില്യംസണ് പിന്തുണ നല്കിയപ്പോള് ന്യൂസിലൻഡ് ജയം നേടുകയായിരുന്നു. വില്യംസണാണ് മാൻ ഒഫ് ദ മാച്ച്.