'പത്ത് പൈസക്ക് കൊള്ളില്ല'; ഇന്ത്യയിലെ മൈതാനത്തെ പരിഹസിച്ച് ജോസ് ബട്‌ലര്‍

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (12:07 IST)
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെ ധര്‍മ്മശാല ഗ്രൗണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍. ധര്‍മശാലയിലെ ഔട്ട്ഫീല്‍ഡ് മോശമാണെന്ന് ബട്‌ലര്‍ പറഞ്ഞു. ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്‌മാന് പരുക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് ഔട്ട്ഫീല്‍ഡിനെതിരെ ഇംഗ്ലണ്ട് നായകന്‍ രംഗത്തെത്തിയത്. 
 
ധര്‍മ്മശാലയ്ക്ക് ശരാശരി റേറ്റിങ്ങാണ് ഐസിസി നല്‍കിയിരിക്കുന്നത്. ഔട്ട്ഫീല്‍ഡ് മോശമാണെന്നും കളിക്കാര്‍ക്ക് പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ധര്‍മ്മശാലയെ കുറിച്ച് വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 
 
'എന്നെ സംബന്ധിച്ച് ഇതൊരു വളരെ മോശം അവസ്ഥയാണ്. ഒരു താരം ഫീല്‍ഡ് ചെയ്യുകയാണെങ്കില്‍ അയാള്‍ പൂര്‍ണമായും മൈതാനത്ത് ആത്മാര്‍ഥത പുലര്‍ത്തണം. അങ്ങനെ വരുമ്പോള്‍ ഡൈവ് ചെയ്യുകയും റണ്‍സ് തടയുകയും ചെയ്യേണ്ടി വരും. ഒരു ടീം എന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യം അതാണ്. എന്നാല്‍ ഇത്തരം ഔട്ട്ഫീല്‍ഡുകള്‍ അതിനെതിരെയാണ്. ഇത്തരത്തിലുള്ള ഔട്ട്ഫീല്‍ഡുകള്‍ യാതൊരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. പക്ഷേ ഞങ്ങള്‍ അതൊരു എക്‌സ്‌ക്യൂസ് ആയി എടുക്കുന്നില്ല. അതിനോട് പൊരുത്തപ്പെടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.' ബട്‌ലര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article