ബു‌മ്ര ബാറ്റ് ചെയ്യുന്നതിനാൽ ആൻഡേഴ്‌സൺ കാത്തു‌നിൽക്കും: ബു‌മ്ര-ആൻഡേഴ്‌സൺ കൊമ്പുകോർക്കലിൽ ഡെയ്‌ൽ സ്റ്റെയ്‌ൻ

Webdunia
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (15:03 IST)
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ പതിനൊന്നാമനായി ബാറ്റ് ചെയ്യേണ്ടി വന്ന ജെയിംസ് ആൻഡേഴ്‌സണ് തുടരെ ഷോർട്ട് പിച്ച് പന്തുകളാണ് ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്രയിൽ നിന്ന് നേരിടേണ്ടി വന്നത്. നാല് നോബോളുകൾ അടക്കം 10 ഡെലിവറികളായിരുന്നു ഒരൊറ്റ ഓവറിൽ ബു‌മ്ര എറിഞ്ഞത്.
 
ഇതിൽ ആദ്യ ഡെലിവറി ആൻഡേഴ്‌സന്റെ ഹെൽമറ്റിലിടിച്ചിരുന്നു. എന്നിട്ടും തുടരെ ഷോർട്ട് ബോളുകളാണ് ബു‌മ്ര ആൻഡേഴ്‌സണിന്റെ നേരെ എറിഞ്ഞത്. ഇതോടെ ബു‌മ്ര-ആൻഡേഴ്‌സൺ പോരാട്ടത്തിൽ കമന്റുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ പേസ് ഇതിഹാസമായ ഡെയ്‌ൽ സ്റ്റെയ്‌ൻ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article