ഇന്ത്യയുടെ മുൻ നായകൻ എം എസ് ധോണിയുടെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു. ഓസീസിനെതിരെ നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം ടെസ്റ്റ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു താരം ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.