വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബീച്ചില്‍ ബിയറുമായി ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താക്കീതുമായി ബിസിസിഐ. ഔദ്യോഗിക അറിയിപ്പ് നല്‍കിയില്ലെങ്കിലും ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതില്‍ ബിസിസിഐ വൃത്തങ്ങള്‍ അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ടീം അംഗങ്ങളായ കെഎല്‍ രാഹുലാണ് ബിയറുമായി സഹതാരങ്ങള്‍ക്കൊപ്പം നവീസ് ബീച്ചിലിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം സ്റ്റുവര്‍ട്ട് ബിന്നി, ഉമേഷ് യാദവ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗം എന്നിവരും ചിത്രത്തിലുണ്ട്.
രാജ്യത്തെ യുവതലമുറയ്ക്ക് മാതൃകയും പ്രചോദനവുമാകേണ്ട താരങ്ങള്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നും ബിസിസിഐ ടീം മാനേജരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ളവ പ്രോത്സാഹിപ്പിക്കില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 21നാണ് വെസ്റ്റ് ഇന്‍ഡിസ്ഇന്ത്യ ആദ്യ മത്സരം