ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ താല്‍പ്പര്യമില്ല: ഗാംഗുലി

Webdunia
വ്യാഴം, 4 ഫെബ്രുവരി 2016 (10:24 IST)
ബിസിസിഐ ആവശ്യപ്പെട്ടാല്‍ പോലും ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ തനിക്ക് കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൌരവ് ഗാംഗുലി. പരിശീലകന്റെ റോള്‍ ഏറ്റെടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല താന്‍ ഇപ്പോള്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായതിനാല്‍ തിരിക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ മറ്റൊരു ജോലി കൂടി ഏറ്റെടുക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റിന്റെ ചുമതലയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനവും ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിയില്ല. ഏതെങ്കിലും കാരണവശാല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ സാധിക്കില്ല എന്നായിരിക്കും തന്റെ മറുപടിയെന്നും  ഗാംഗുലി പറഞ്ഞു.