ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ്

ഞായര്‍, 4 ഒക്‌ടോബര്‍ 2015 (15:05 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍  ബോര്‍ഡ് അധ്യക്ഷനായി ശശാങ്ക് മനോഹറിനെ തെരഞ്ഞെടുത്തു. ഇന്നു മുംബൈയില്‍ ചേര്‍ന്ന ബി സി സി ഐ യോഗത്തില്‍ എതിരില്ലാതെയാണ് ബി സി സി ഐ പ്രസിഡന്റായി ശങ്കാങ്ക് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
 
പ്രസിഡന്റ് ആയിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയ മരണമടഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ശശാങ്ക് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുമ്പ് 2008 - 2011 കാലഘട്ടത്തില്‍ ശശാങ്ക് മനോഹര്‍ ആയിരുന്നു ബി സി സി ഐ അധ്യക്ഷന്‍. ശരദ് പവാറിന്റെ പിന്‍ഗാമിയായിട്ടായിരുന്നു 2008ല്‍ അഭിഭാഷകനായ ശശാങ്ക് മനോഹര്‍ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയത്. 
 
ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് നിരവധി പേരുകള്‍ ആയിരുന്നു ബി സി സി ഐ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടത്. എന്നാല്‍, മനോഹറിന്റെ പേര്‌ നിര്‍ദ്ദേശിക്കപ്പെട്ടതോടെ മറ്റ് പേരുകള്‍ അപ്രസക്തമാകുകയായിരുന്നു.
 
ശശാങ്ക് മനോഹര്‍ ബി സി സി ഐ പ്രസിഡന്റായിരുന്നപ്പോഴാണ് ഇന്ത്യക്ക് 2011 ല്‍ വേള്‍ഡ് കപ്പ് ലഭിച്ചത്. 2010 ല്‍ ഐ പി എല്‍ വാതുവെപ്പ് കേസില്‍ പ്രതിയായ ലളിത് മോദിക്കെതിരെ ശക്തമായ നടപടിയൈടുക്കാനും ശശാങ്ക് മുന്‍കൈയെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക