ബിസിസിഐയുടെ പുതിയ പ്രസിഡന്റിനെ രണ്ടാഴ്ചയ്ക്കകം അറിയാം

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (10:41 IST)
ബിസിസിഐയുടെ പുതിയ പ്രസിഡന്റിനെ രണ്ടാഴ്ചയ്ക്കകം അറിയാം. പ്രസിഡന്റ് സ്ഥാനം വഹിക്കുന്നയാൾ കാലാവധി പൂ‌ർത്തിയാക്കിയില്ലെങ്കിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി സ്പെഷ്യൽ ജനറൽ ബോഡി വിളിച്ച് ചേർക്കണമെന്നാണ് നിയമം.

ഇതിൻ പ്രകാരം സെക്രട്ടറി അനുരാഗ് താക്കൂർ ഉടൻതന്നെ സ്പെഷ്യൽ ജനറൽ ബോഡിയിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ലെറ്റർ ബന്ധപ്പെട്ടർക്ക് അയക്കും. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ തന്നെ കസേരകളി തുടങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍ പറയുന്നത്.

പുറത്തായ എന്‍ ശ്രീനിവാസന്‍ പിന്വാതിലില്‍ കൂടി അധികാരം നേടിയേക്കാം. ശരത് പവാറിന്റെ പക്ഷവും പഴയ അസംതൃപ്തരും നിലവില്‍ വീണുകിട്ടിയ സാഹചര്യം മുതലെടുക്കാനാണ് തയ്യാറെടുക്കുന്നത്.