രഞ്ജി കളിക്കുന്നവർ എന്താ പൊട്ടന്മാരോ? സർഫർറാസിന് വാതിൽ തുറക്കാതെ ഇന്ത്യൻ ടീം

ഞായര്‍, 25 ജൂണ്‍ 2023 (10:38 IST)
വിന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്,ഏകദിന ടീമുകളെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീം തിരെഞ്ഞെടുപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരങ്ങളെ ബിസിസിഐ അവഗണിക്കുന്നുവെന്നാണ് ടീം സെലക്ഷനെതിരെ ഉയരുന്ന പരാതി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നവരെ മണ്ടന്മാരാക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്ന് പല മുന്‍ താരങ്ങളും അഭിപ്രായപ്പെടുന്നു.
 
ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നവര്‍ക്ക് മാത്രം ഇന്ത്യന്‍ ടീമിലേക്ക് അവസരം എന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ സര്‍ഫറാസ് ഖാന്‍, അഭിമന്യൂ ഈശ്വര്‍ തുടങ്ങിയവര്‍ക്കെല്ലാം അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ യശ്വസി ജയ്‌സ്വാള്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയെന്നും ഇത് രഞ്ജി ക്രിക്കറ്റ് കളിക്കുന്നവരെ മണ്ടന്മാരാക്കുന്ന പരിപാടിയാണെന്നും ഇന്ത്യന്‍ ടീം തിരെഞ്ഞെടുപ്പിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍