മോഹിതിന് പരുക്ക്; ഇശാന്ത് ശര്‍മ ടീമില്‍

Webdunia
വെള്ളി, 10 ഒക്‌ടോബര്‍ 2014 (13:09 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ പേസ് ബോളര്‍ ഇശാന്ത് ശര്‍മയെ ഉള്‍പ്പെടുത്തി. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ മീഡിയം പേസറായ മോഹിത് ശര്‍മയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് ഇശാന്തിനെ ടീമിലുള്‍പ്പെടുത്തിയത്. ബിസിസിഐ വാര്‍ത്താ കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളുള്ള പരമ്പരയില്‍ കൊച്ചിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ 124 റണ്‍സിന് പരാജയപ്പെട്ടിരുന്നു. രണ്ടാം ഏകദിനം നാളെ ന്യൂഡല്‍ഹിയിലാണ് നടാക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരെയാണ് ഇശാന്ത് ശര്‍മ അവസാനമായി ഏകദിനം കളിച്ചത്. അതിനു ശേഷം മോശം ഫോം മൂലം ഏഷ്യാ കപ്പിലും ഇംഗ്ളണ്ടിനെതിരായ പരമ്പരയിലും ഇശാന്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ ഏകദിന ടീമിലേക്കുള്ള ഇശാന്തിന്റെ തിരിച്ചു വരവിന് വഴിയൊരുങ്ങിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.