ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ തിരികെ എത്തിക്കും: ടിസി മാത്യു

Webdunia
ചൊവ്വ, 3 മാര്‍ച്ച് 2015 (09:56 IST)
ഐപിഎല്‍ കോഴ ഇടപാ‍ടില്‍ അന്വേഷണം നേരിടുന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് അനുകൂലമായ വിധിയുണ്ടായാൽ അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ മടക്കികൊണ്ടുവരുന്നതിനുളള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടിസി മാത്യു.

ശ്രീശാന്തിനോട് ബിസിസിഐക്ക് അനുഭാവപൂർവമായ നിലപാടാണ് ഉള്ളത്. കളികളില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു എന്നല്ലാതെ മറ്റൊരു തുടർനടപടികളും ശ്രീക്കെതിരെ ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചിട്ടില്ലെന്നും ടിസി മാത്യു പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കേരളത്തിലേക്ക് കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടു വരും. വര്‍ഷത്തില്‍ ഒരു ഏകദിനം മത്സരം സംസ്ഥാനത്ത് കളിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും ടിസി മാത്യു പറഞ്ഞു.

ക്രിക്കറ്റിലെ അമ്പയർമാർക്കു വരെ പ്രതിമാസം 30000 രൂപയോളം പെൻഷൻ നൽകുന്ന പദ്ധതി ബിസിസിഐ ആവിഷ്‌കരിക്കുമെന്നും ടിസി മാത്യു പറഞ്ഞു. നെടുമ്പാശേരി  വിമാനത്താവളത്തിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.