ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തില്‍ നിലപാടറിയിച്ച് ബിസിസിഐ
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരായ ലോകകപ്പ് മൽസരത്തിൽ നിന്ന് ഇന്ത്യ പിൻമാറുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ബിസിസിഐ.
സര്‍ക്കാര്‍ തീരുമാനം എന്താണോ അതിനൊപ്പം നില്‍ക്കുമെന്ന് ബിസിസിഐ ഇടക്കാല ഭരണ സമിതി വ്യക്തമാക്കി. സമിതി അധ്യക്ഷൻ വിനോദ് റായിയുടെ നേതൃത്വത്തിൽ ഇന്നു ചേർന്ന യോഗത്തിലാണ് തീരുമാനം.
ലോകകപ്പിലെ മത്സരങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഇന്ത്യ ആവശ്യപ്പെടും. ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തെഴുതാനും ഇടക്കാല ഭരണസിമിതി താരുമാനിച്ചു.
ഭീകരരുമായി സഹകരിക്കുന്ന രാജ്യങ്ങളുമായി ഭാവിയിൽ ബിസിസിഐ ഒരു തരത്തിലുമുള്ള ക്രിക്കറ്റ് ബന്ധത്തിനുമില്ലെന്ന് ഐസിസിയെ അറിയിച്ചു. കേന്ദ്ര സർക്കാരും ബിസിസിഐയും സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി അറിയിച്ചു.