ബൈജൂസിന് പകരം ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ സ്പോൺസർ

Webdunia
ശനി, 1 ജൂലൈ 2023 (16:37 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍. ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവനാണ് ടീം ഇന്ത്യയുടെ പുതിയ സ്‌പോണ്‍സര്‍. ബൈജൂസ് ലേണിങ് ആപ്പുമായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് ഡ്രീം ഇലവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരാകുന്നത്.
 
മൂന്ന് വര്‍ഷത്തെ കരാറാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഒപ്പിട്ടത്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ബൈജൂസിന് പകരം ഡ്രീം ഇലവന്‍ എന്നായിരിക്കും ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയിലുണ്ടാവുക. 2019ല്‍ ഓപ്പോയ്ക്ക് പകരമാണ് മലയാളിയുടെ നേതൃത്വത്തിലുള്ള ബൈജൂസ് ആപ്പ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സറായത്. 2022 വരെയായിരുന്നു കമ്പനിയുമായുള്ള കരാര്‍. പിന്നീട് ഇത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article