പാകിസ്ഥാനെ നാണംകെടുത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ കുബേരന്മാരായി

ഞായര്‍, 26 ഏപ്രില്‍ 2015 (17:10 IST)
ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷം പാകിസ്ഥാനെതിരെ ഏകദിന പരമ്പരയും ട്വന്റി 20 മത്സരവും നേടി ചരിത്രമെഴുതിയ ബംഗ്ലാദേശ് താരങ്ങള്‍ക്ക് സമ്മാനപ്പെരുമഴ. ആഢംബര ഫ്ളാറ്റുകളും കാറുകളും പണക്കിഴിയുമൊക്കെയാണ് ബംഗ്ലാദേശ് താരങ്ങളെ തേടിവന്നിരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് താരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് അറിയിച്ചത്.

ലോകകപ്പിലും പാകിസ്താനെതിരായ പരമ്പരയിലും ലഭിച്ച സമ്മാനത്തുകയ്ക്കു പുറമെയാണ് ക്രിക്കറ്റ് ബോര്‍ഡാണ് സ്വന്തം താരങ്ങളെ സമ്മാനം കൊണ്ട് മൂടിയത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ക്വാര്‍ട്ടറില്‍ വരെ എത്തിയതിന് ഐസിസി നല്‍കിയ മൂന്നു കോടി ബംഗ്ലാദേശി ടാക്ക കൂടാതെ ഒരു കോടി ടാക്കാ അധികമായി ടീമിന് നല്‍കുമെന്ന് ഹസീന  പ്രഖ്യാപിച്ചു. ഇതിനു പുറമെ ടീമിന് 1.23 കോടി ടാക്കയുടെ സമ്മാനത്തുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനും പാകിസ്താനെതിരെ നേടിയ ചരിത്ര വിജയത്തിനും പ്രോത്സാഹനമായി രണ്ടു കോടി ടാക്ക കൂടി സമ്മാനത്തുക ഇനത്തില്‍  ടീമിനെ തേടിയെത്തും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക