നിലവിൽ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ മാത്രമാണ് ബാബറിന് കഴിവ് തെളിയിക്കുവാൻ കഴിഞ്ഞിട്ടുള്ളതെന്ന് മൈക്ക് ഹസി പറയുന്നു. "എന്നാൽ മികച്ച താരമാകാൻ ടെസ്റ്റിൽ കൂടി കഴിവ് തെളിയിക്കേണ്ടതായുണ്ട്. ടെസ്റ്റിൽ വലിയ സ്കോറുകൾ കണ്ടെത്തിയെങ്കിൽ മാത്രമേ കോലി, സ്റ്റീവ് സ്മിത്ത്, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ തുടങ്ങിയവരുടെ നിരയിൽ ബാബറിന് സ്ഥാനം ഉണ്ടാവുകയുള്ളു "ഹസി വ്യക്തമാക്കി.
നിലവിൽ ഐസിസി ടി20 ബാറ്റിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ബാബർ അസം ഏകദിനത്തിൽ മൂന്നാം സ്ഥാനത്താണുള്ളത്. പാകിസ്താന്റെ ടി20 ടീം ക്യാപ്റ്റനായി അടുത്തിടെ ബാബറിനെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ടെസ്റ്റിൽ 21 മത്സരങ്ങളിൽ 35.28 ശരാശരിയിൽ ഒരു സെഞ്ചുറി മാത്രമേ താരത്തിന് കണ്ടെത്തുവാൻ സാധിച്ചിട്ടുള്ളു. ഏകദിനത്തിൽ പോലും ബാബറിന്റെ ശരാശരി ടെസ്റ്റിനേക്കാൾ വളരെ ഉയർന്നതാണ്. നിലവില്‍ ഏകദിനത്തിലും ടി20യിലും ബാബറിന് 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്.