ഏകദിന റാങ്കിംഗിന് പിന്നാലെ ഐസിസി ടി20 റാങ്കിംഗിലും നേട്ടം കൊയ്‌ത് ബാബർ അസം

Webdunia
ബുധന്‍, 21 ഏപ്രില്‍ 2021 (20:42 IST)
ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ടി20 റാങ്കിങിലും നേട്ടം കൊയ്‌ത് പാക് നായകൻ ബാബർ അസം. പുതിയ ഐസിസി റാങ്കിംഗിൽ പാക് താരം ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തി. ഇംഗ്ലണ്ട് താരം ഡേവിഡ് മലാൻ തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
 
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 122 റണ്‍സുമായി തിളങ്ങിയ ബാബര്‍ മൂന്നാം സ്ഥാനത്തുള്ള ആരോൺ ഫിഞ്ചിനേക്കാൾ 47 പോയിന്റ് മുകളിലാണ്. ഒന്നാം സ്ഥാനത്തുള്ള ഡേവിഡ് മലാനുമായി 48 പോയിന്റിന്റെ വ്യത്യാസമാണ് ബാബറിനുള്ളത്. ഇപ്പോൾ സിംബാബ്‌വെക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ തിളങ്ങിയാല്‍ ഏകദിന റാങ്കിംഗിന് പിന്നാലെ ടി20 റാങ്കിംഗിലും ഒന്നാമതെത്താനും ബാബറിന് അവസരമുണ്ട്. ടി20 റാങ്കിങ് പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോലി അഞ്ചാമതാണ്.
 
ന്യൂസിലന്‍ഡിന്‍റെ ഡെവോണ്‍ കോണ്‍വെയാണ് നാലാം സ്ഥാനത്തുള്ളത്. ഏഴാം സ്ഥാനത്തുള്ള കെഎൽ രാഹുലാണ് കോലിക്ക് പുറമെ ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

അനുബന്ധ വാര്‍ത്തകള്‍

Next Article