പാക് ക്രിക്കറ്റിന് രക്ഷകനോ ?; ബോളിംഗ് പഠിപ്പിക്കാന്‍ പഴയ പടക്കുതിരയെത്തുന്നു

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (15:41 IST)
പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാക് ക്രിക്കറ്റിനെ എങ്ങനെയും രക്ഷിക്കനുള്ള നീക്കത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒരു കാലത്ത് എതിരാളികള്‍ക്ക് പേടിസ്വപ്‌നമാകുന്ന ബോളര്‍മാരുണ്ടായിരുന്ന ടീമില്‍ ഇന്ന് നല്ല ബോളര്‍മാര്‍ ഇല്ല എന്ന് വ്യക്തമായതോടെയാണ് മുൻ ഓൾ റൗണ്ടർ അസ്ഹർ മഹമ്മൂദിനെ പാകിസ്‌ഥാൻ ബോളിംഗ് കോച്ചായി നിയമിച്ചിരിക്കുന്നത്.

നവംബർ 17 മുതൽ ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനം മുതലാണ് അസ്ഹർ ചുമതലയേറ്റെടുക്കുന്നത്. വരുന്ന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അടക്കമുള്ള വമ്പന്‍ ടൂര്‍ണമെന്റുകള്‍ ലക്ഷ്യം വെച്ചാണ് പാകിസ്ഥാന്‍ ബോളിംഗ് കോച്ചിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

2016ലെ ഏഷ്യാ കപ്പ് ട്വന്റി–20 പാക്കിസ്‌ഥാനെ അസ്ഹർ പരിശീലിപ്പിച്ചിട്ടുണ്ട്. 21 ടെസ്റ്റിലും 141 ഏകദിനങ്ങളിൽ പാക് കുപ്പായം  അണിഞ്ഞ താരമാണ് അസ്ഹർ. ടെസ്റ്റിൽ 39 വിക്കറ്റും ഏകദിനത്തിൽ 123 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
Next Article