Azam Khan: യുഎസിനെതിരെയും പൂജ്യം തന്നെ, ചോദ്യം ചെയ്ത ആരാധകനോട് തട്ടിക്കയറി അസം ഖാൻ

അഭിറാം മനോഹർ
വെള്ളി, 7 ജൂണ്‍ 2024 (13:18 IST)
Azam Khan, Pakistan
ലോകകപ്പിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയിലെ മോശം പ്രകടനം കൊണ്ട് പാക് ആരാധകരുടെ വലിയ തോതിലുള്ള വിമര്‍ശനം ഏറ്റുവാങ്ങിയ താരമാണ് പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അസം ഖാന്‍. പാക് പ്രീമിയര്‍ ലീഗില്‍ വമ്പനടിക്കാരനാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെയും മികവ് തെളിയിക്കാന്‍ അസം ഖാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 ലോകകപ്പില്‍ കീപ്പിംഗിലും മോശം പ്രകടനമായിരുന്നു അസം ഖാന്‍ നടത്തിയിരുന്നത്. ഇതിന് പിന്നാലെ മോയിന്‍ ഖാന്റെ മകനായതിന്റെ പേരില്‍ നെപ്പോട്ടിസം ക്വാട്ടയിലാണ് അസം ഖാന്‍ ടീമിലെത്തിയതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
 
 ഇന്നലെ യുഎസിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി പൂജ്യനായാണ് അസം ഖാന്‍ മടങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ അസം ഖാനെ കൂക്കുവിളികളോടെയാണ് ആരാധകര്‍ യാത്രയാക്കിയത്. പവലിയനിലേക്ക് മടങ്ങുന്നതിനിടെയാണ് അസം ഖാനെ ഗാലറിയില്‍ നിന്നും ഒരു ആരാധകന്‍ ചീത്ത വിളിച്ചത്. ഇതിന് പിന്നാലെ ആരാധകനെ കൊല്ലുന്ന നോട്ടത്തോടെയാണ് അസം ഖാന്‍ പ്രഹികരിച്ചത്. ആരാധകനെതിരെ രോഷാകുലനായി പെരുമാറുന്ന അസം ഖാന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് പുറത്തുവന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article