രണ്ടാം ടെസ്റ്റിലും ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ

ശനി, 20 ഡിസം‌ബര്‍ 2014 (12:43 IST)
ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയയ്ക്ക് വിജയം. ഇന്ത്യ ഉയർത്തിയ  128 റൺസെന്ന  വിജയലക്ഷ്യം നേടാനിറങ്ങിയ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. മൂന്ന് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയും രണ്ട് വിക്കറ്റ് നേടിയ വരുണ്‍ ആരോണും ഓസീസിനെ മികച്ച പ്രകടനത്തിലൂടെ ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും പ്രതിരോധിക്കാന്‍   വലിയ സ്കോറില്ലാത്തത് ഇന്ത്യയ്ക്ക് വിനയാകുകയായിരുന്നു.55 റൺസെടുത്ത ക്രിസ് റോജേഴ്സ് ആണ് രണ്ടാമിന്നിംഗ്സിൽ ആസ്ട്രേലിയയുടെ ടോപ്‌സ്കോറർ.ഇതോടെ പരമ്പരയില്‍ ഓസ്ട്രേലിയ  2-0ന് മുന്നിലെത്തിരിക്കുകയാണ്.

നേരത്തെ മിച്ചല്‍ ജോണ്‍സന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ രണ്ടാമിന്നിംഗ്സിൽ ഇന്ത്യയെ  ഓസ്ട്രേലിയ 224 റൺസിന് പുറത്താക്കിയിരുന്നു. ശിഖർ ധവാൻ (81), ചേതേശ്വർ പൂജാര (43) എന്നിവർ മാത്രമാണ്  ഇന്ത്യൻ നിരയിൽ അൽപമെങ്കിലും പിടിച്ചു നിന്നത്. ഒരു വിക്കറ്റിന് 71 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ഇന്നിംഗ്സ് പുനഃരാരംഭിച്ച ഇന്ത്യ മിച്ചല്‍ ജോണ്‍സന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നടിയുകയായിരുന്നു.മിച്ചല്‍ ജോണ്‍സണ്‍ നാല് വിക്കറ്റുകള്‍ നേടി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക